കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് നിങ്ങളെ തോളില്‍ തട്ടി വിളിച്ചുണര്‍ത്താനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് നിങ്ങളെ തോളില്‍ തട്ടി വിളിച്ചുണര്‍ത്താനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി. സസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ കാലതാമസം നേരിട്ടതിന് സര്‍ക്കാരിനെ ഡല്‍ഹി ഹൈകോടതി വ്യാഴാഴ്ച ശക്തമായി വിമര്‍ശിച്ചു.
കോവിഡ് വ്യാപനം തടയാന്‍ നടപടിയെടുക്കാന്‍ കോടതി ഉത്തരവിനായി നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നതെന്നും കോടതി രോഷം പ്രകടിപ്പിച്ചു. ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കുന്നില്ല. കാര്യങ്ങള്‍ കൈവിട്ടുപോകും വരെ വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താന്‍ ആലോചിക്കാതിരുന്നതെന്താണെന്നും കോടതി ചോദിച്ചു.

No comments