ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു
ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളിലെ നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബര്‍ രണ്ടാം വാരം ഹൈദരാബാദില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഞങ്ങള്‍ നിലകൊള്ളും, അതിനായി ടി.ആര്‍.എസ് പോരാടുമെന്നും പാര്‍ട്ടി യോഗത്തില്‍ റാവു പറഞ്ഞു. അടുത്തിടെ ദബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടി.ആര്‍.എസിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തിരുന്നു.

No comments