Breaking News

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍,​ കാസര്‍കോട് ജില്ലകളിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.


 തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍,​ കാസര്‍കോട് ജില്ലകളിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.ഈ വാര്‍ഡുകളില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാത്തതിനെ തുടര്‍ന്നാണിത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള‌ള സമയം അവസാനിച്ചതോടെ ഫലത്തില്‍ ഇവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. സി.പി.എം എതിരില്ലാതെ ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലും ആറ് വാര്‍‌ഡുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളാരുമില്ല. കണ്ണൂര്‍ കാങ്കോട് ആലപ്പടമ്ബ പഞ്ചായത്തിലെ 9,11 വാര്‍ഡുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

No comments