സംസ്ഥാന സര്‍ക്കാര്‍ രണ്ടാം നൂറ് ദിന കര്‍മ പരിപാടിയിലേക്ക്. 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം നൂറ് ദിന കര്‍മ പരിപാടിയിലേക്ക്. 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രഖ്യാപിച്ച 600 പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തീകരിച്ചു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാത്ത നൂറിലേറെ പരിപാടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ ഒന്‍പതിനാണ് രണ്ടാം നൂറ് ദിന കര്‍മ പരിപാടി ആരംഭിച്ചത്. കോവിഡ് മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments