സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേയ്ക്ക് മാറ്റി.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേയ്ക്ക് മാറ്റി. ആദ്യരാവ് തള്ളി നീക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നാണ് വിവരം. ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334 ാം നമ്ബര്‍ തടവുകാരനാണ്. സെഫിയാകട്ടെ, അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്ബര്‍ തടവുകാരിയാണ്.
കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു വന്നതിനാല്‍ ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. എന്നാല്‍, സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്.

No comments