മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം
കോഴിക്കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫിന്‍റെ കൊലപാതകത്തില്‍ മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരുംകൊലകള്‍ നടത്തുന്നത്. കുറ്റവാളികളെ നിയമത്തിന് മുമ്ബില്‍ കൊണ്ടു വരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കാന്തപുരത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ് ലിം ജമാഅത്തിന്‍റെ യോഗത്തിലാണ് ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുറഹ്മാന്‍ ഔഫ് (32) ആണ് കൊല്ലപ്പെട്ടത്.

No comments