കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍ നിന്നും 13 പേര്‍ മറുകണ്ടം ചാടി വന്നപ്പോള്‍ നിലമ്ബൂര്‍ നഗരസഭയില്‍ നടന്നത് വന്‍ അട്ടിമറി.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍ നിന്നും 13 പേര്‍ മറുകണ്ടം ചാടി വന്നപ്പോള്‍ നിലമ്ബൂര്‍ നഗരസഭയില്‍ നടന്നത് വന്‍ അട്ടിമറി. യുഡിഎഫ് കോട്ടയില്‍ 33 ല്‍ 22 സീറ്റുകളും നേടി അധികാരം പിടിച്ചത് എല്‍ഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 വാര്‍ഡുകള്‍ ലഭിച്ച യുഡിഎഫിന് പകുതി സീറ്റുകളില്‍ പോലും വിജയിക്കാനായില്ല.
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ പ്രചരണത്തിന്റെ തുടക്കത്തില്‍ മേല്‍ക്കൈ യുഡിഎഫിനായിരുന്നു. അവര്‍ സ്ഥാനാര്‍ത്ഥികളെയും നിര്‍ണ്ണയിച്ച് ഭരണവും ഉറപ്പിച്ചതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ചുപോയ സംഭവം വന്‍ തിരിച്ചടിയായി.

No comments