Breaking News

സൗദി അറേബ്യയില്‍ 154 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

 


സൗദി അറേബ്യയില്‍ 154 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി ഒമ്ബത്​​ പേര്‍ മരിച്ചു. 175 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 362220 ഉം രോഗമുക്തരുടെ എണ്ണം 353179 ഉം ആയി. മരണസംഖ്യ 6185 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2856 പേരാണ്​. ഇതില്‍ 391 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

The post സൗദി അറേബ്യയില്‍ 154 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു first appeared on MalayalamExpressOnline.

Dailyhunt

No comments