രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്. ഇതിനായി കേന്ദ്ര ധനമന്ത്രാലയം പതിനായിരം കോടി രൂപയാണ് ചെലവഴിക്കുക. പ്രാരംഭ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്‌സിന്‍( എന്‍ഇജിവിഎസി).
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക. രണ്ടു കോടി അവശ്യ സേവന വിഭാഗക്കാര്‍, 27 കോടി പ്രായമേറിയവര്‍, പ്രമേഹം, ഹൃദയ, കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരെ ആദ്യഘട്ടത്തില്‍ വാക്‌സിനേഷനായി പരിഗണിക്കും.

No comments