രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി. രണ്ട് മണിക്ക് നടക്കുന്ന മിഡ്‌നാപൂരിലെ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. യോഗത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഷാ ഉയര്‍ത്തിക്കുമെന്നാണ് സൂചന.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള ബി.ജെ.പിയുടെ കാഹളം കൂടിയാകും ഷായുടെ ഈ റാലി. മുന്‍മന്ത്രി സുവേന്ദു അധികാരിയടക്കം എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതൃപട തന്നെ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ 1.30ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഷാ കൊല്‍ക്കത്തയില്‍ എത്തിയത്. ഇന്നലെ ഭരക്‌പോര്‍ എം.എല്‍.എ ശില്‍ഭദ്ര ദത്ത, ന്യൂനപക്ഷ സെല്‍ നേതാവ് കബിറുകള്‍ ഇസ്‌ളാം എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.

No comments