Breaking News

സര്‍ക്കാറി​െന്‍റ സ്വപ്ന പദ്ധതിയടക്കം ആവിഷ്‌കരിച്ചിട്ടും വട്ടവട പഞ്ചായത്തില്‍ തുടര്‍ഭരണം സാധ്യമാകാത്തതില്‍ സി.പി.എമ്മില്‍ അമര്‍ഷം.


 സര്‍ക്കാറി​െന്‍റ സ്വപ്ന പദ്ധതിയടക്കം ആവിഷ്‌കരിച്ചിട്ടും വട്ടവട പഞ്ചായത്തില്‍ തുടര്‍ഭരണം സാധ്യമാകാത്തതില്‍ സി.പി.എമ്മില്‍ അമര്‍ഷം. കഴിഞ്ഞതവണ ഏഴു സീറ്റില്‍ വിജയിച്ച്‌ ഭരണം പിടിച്ചെടുത്ത ഇടതു മുന്നണിക്ക് അഭിമന്യുവി​െന്‍റ വാര്‍ഡ് അടക്കമാണ് ഇത്തവണ നഷ്​ടമായത്. കടവരിയില്‍ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ​െതരഞ്ഞെടുപ്പിനു മുമ്ബുതന്നെ ഇടതു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ബാക്കി വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും 10, 11, 12 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

വട്ടവടയുടെ മുഖഛായ മാറ്റാന്‍ മാതൃകഗ്രാമം പദ്ധതിയും കുറിഞ്ഞി സ​േങ്കതവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മരംവെട്ട് വിഷയത്തിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നടപടി വോട്ടാക്കാന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

No comments