കോര്‍പറേഷനില്‍ മേയര്‍ പദവിയിലെ കാലാവധിയില്‍ ഉടക്കി കോണ്‍ഗ്രസ് വിമതന്.
കോര്‍പറേഷനില്‍ മേയര്‍ പദവിയിലെ കാലാവധിയില്‍ ഉടക്കി കോണ്‍ഗ്രസ് വിമതന്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച എം.കെ. വര്‍ഗീസ് കഴിഞ്ഞദിവസമാണ് കാലാവധി സംബന്ധിച്ച് നിലപാടറിയിച്ചത്.
ആദ്യം അഞ്ചുവര്‍ഷം വേണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കില്ലെന്ന സൂചന ലഭിച്ചതോടെ ആദ്യം മേയറാക്കണമെന്ന ആവശ്യം ഉന്നയിച്ചു. ശനിയാഴ്ച സി.പി.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിലും തീരുമാനം അറിയിക്കാതിരുന്ന സി.പി.എം ആലോചിക്കാമെന്ന് അറിയിച്ചു.

No comments