കൊല്ലപ്പെട്ട അബ്ദുറഹിമാന്‍ ഔഫിന് സിപിഎം അഭിവാദ്യം അര്‍പ്പിച്ചത് സ്വാഭാവിക നടപടിയെന്ന് എസ്.വൈ.എസ്
കോഴിക്കോട്: കൊല്ലപ്പെട്ട അബ്ദുറഹിമാന്‍ ഔഫിന് സിപിഎം അഭിവാദ്യം അര്‍പ്പിച്ചത് സ്വാഭാവിക നടപടിയെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി. എസ്.വൈ.എസ് പ്രവര്‍ത്തകനാണെങ്കിലും, പ്രാദേശിക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് അബ്ദുറഹിമാന്‍ കൊല്ലപ്പെട്ടത്. മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതിലൂടെ പാര്‍ട്ടി അവരുടെതായ ബഹുമാനം നല്‍കുകയും, ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്തത്. ശേഷം മതപരമായ മുഴുവന്‍ ആചാരങ്ങളും ചെയ്താണ് ഔഫിനെ ഖബറടക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയായ എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.

No comments