Breaking News

ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളത്തിലേക്കു മാറ്റി.

 


അബുദാബി : ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളത്തിലേക്കു മാറ്റി.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനങ്ങളും മാറ്റിയവയില്‍ ഉള്‍പ്പെടും.

ഈ വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവങ്ങളിലായിരിക്കും.

എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച്‌ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ യാത്ര ചെയ്യുന്നതിന് മുന്‍പായി ട്രാവല്‍ ഏജന്‍സികളുമായോ എയര്‍ലൈന്‍ ഓഫിസുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.

അവ്യക്തത മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയതും സെക്ടര്‍ മാറ്റിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.ക്രിസ്മസിനായി നാട്ടിലേക്കു പോകുന്നവരും യുഎഇയിലേക്കു വരുന്നവരും കുടുങ്ങിയവരില്‍ ഉള്‍പ്പെടും.

No comments