മാഫിയകള്‍ ഈ സംസ്ഥാനം വിട്ടു പോയില്ലെങ്കില്‍ എല്ലാറ്റിനെയും കൊന്നു കുഴിച്ചുമൂടുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍.
ഭോപ്പാല്‍: മാഫിയകള്‍ ഈ സംസ്ഥാനം വിട്ടു പോയില്ലെങ്കില്‍ എല്ലാറ്റിനെയും കൊന്നു കുഴിച്ചുമൂടുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. താന്‍ ഇപ്പോള്‍ ഏറ്റവും അപകടകാരിയെന്ന നിലയിലുള്ള മാനസീകാവസ്ഥയിലാണെന്നും ഇവിടം വിട്ടുപോയില്ലെങ്കില്‍ എല്ലാറ്റിനെയും 10 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്നും പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരേയും വെറുതേ വിടില്ലെന്നും എല്ലാവരും പരിപാടി അവസാനിപ്പിച്ച് മദ്ധ്യപ്രദേശ് വിടണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
നല്ല ഭരണം എന്നാല്‍ ജനങ്ങള്‍ക്ക ബുദ്ധിമുട്ടുണ്ടാക്കാതിരിക്കലാണ്. ബിജെപി സര്‍ക്കാര്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് പൂക്കള്‍ വിതറുക ഇല്ലെന്നും തണ്ടര്‍ ബോള്‍ട്ട് ചെയ്യുന്നതിനേക്കാള്‍ മാരകമായ കാര്യം ചെയ്യുമെന്നും നേരത്തേ പറഞ്ഞിരുന്നു.

No comments