Breaking News

സൗദി അറേബ്യയില്‍ കോവിഡ് മുക്തിയേക്കാള്‍ അല്‍പം ഉയര്‍ന്ന്​ പുതിയതായി രോഗം ബാധിക്കുന്ന കേസുകള്‍.


  സൗദി അറേബ്യയില്‍ കോവിഡ് മുക്തിയേക്കാള്‍ അല്‍പം ഉയര്‍ന്ന്​ പുതിയതായി രോഗം ബാധിക്കുന്ന കേസുകള്‍. എന്നാല്‍ പ്രതിദിന മരണസംഖ്യ കുറഞ്ഞു. ചൊവ്വാഴ്​ച എട്ട്​ പേര്‍ മാത്രമാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്​. 181പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍ 160 പേരാണ്​ സുഖം പ്രാപിച്ചത്​​. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 361359 ഉം രോഗമുക്തരുടെ എണ്ണം 352249 ഉം ആയി.

മരണസംഖ്യ 6139 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2971 പേരാണ്​. ഇതില്‍ 404 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​.

No comments