രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ വിമാന സര്‍വീസുകളില്‍ ചിലത് പുനഃക്രമീകരിച്ചു
ദുബൈ: കൊവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ വിമാന സര്‍വീസുകളില്‍ ചിലത് പുനഃക്രമീകരിച്ചു. ദുബൈയില്‍ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്കാണ് പുനഃക്രമീകരിച്ചത്. മാറ്റങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ സര്‍വീസുകളില്‍ ചിലതാണ് റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടത്. ഡിസംബര്‍ 24നും 31നും ഇടയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചതായി സ്പൈസ്ജെറ്റ് ട്വിറ്ററില്‍ അറിയിച്ചു.

No comments