പോസിറ്റീവായാണ് ഗവര്‍ണര്‍ കാര്യങ്ങളോട് ഇടപെട്ടത്.
തിരുവനന്തപുരം: ക്രിസ്‌മസിന്റെ ഭാഗമായുളള സന്ദര്‍ശനമായിരുന്നു ഗവര്‍ണറുമായി നടന്നതെന്നും സ്വാഭാവികമായും ഇപ്പോഴത്തെ വിവാദങ്ങളായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും നിയമമന്ത്രി എ കെ ബാലന്‍. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പോസിറ്റീവായാണ് ഗവര്‍ണര്‍ കാര്യങ്ങളോട് ഇടപെട്ടത്. 31ന് ചേരുന്ന നിയമസഭയെ സംബന്ധിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടായിരിക്കും തുടര്‍നടപടികള്‍. 35 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഒരു രൂപത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

No comments