Breaking News

ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി


 ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ മോഹന്‍ ഭാഗവത് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലസ്ഥാന ജില്ലയില്‍ എത്തിയത്.

ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം രാജ്ഭവനിലേക്ക് എത്തിയത്. ഇന്ന് കൂടി കേരളത്തില്‍ തുടരുന്ന മോഹന്‍ ഭാഗവത് ഇനി ആര്‍എസ്‌എസ് ബൈഠക്കുകളിലും പങ്കെടുക്കും

No comments