കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം
ദുബൈ: ലോകത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം.
മുന്‍പ് അപൂര്‍വമായി മാത്രമാണ് മലയാളി കുടുംബങ്ങള്‍ ഗള്‍ഫ് നാടുകളില്‍ വിവാഹം നടത്തിയിരുന്നത്. എന്നാല്‍, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത് മാത്രം നൂറോളം വിവാഹങ്ങള്‍ക്ക് പ്രവാസലോകം വിരുന്നൊരുക്കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെ പ്രവാസി വിവാഹം സര്‍വസാധാരണമാകുമെന്നാണ് വിലയിരുത്തല്‍.
വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കില്‍ വിവാഹം നടത്താന്‍ മാത്രം എന്തിന് നാട്ടിലേക്ക് പോകണം എന്നാണ് ഇപ്പോഴത്തെ ചിന്ത.

No comments