Breaking News

ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠന റിപ്പോര്‍ട്ട്.


 ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ പേരെ രോഗബാധിതരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ വ്യാപന നിരക്ക് 56 ശതമാനം അധികമാണെന്നും കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണ സംഖ്യ വര്‍ധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിങ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്.

ഈ ഇനത്തിന് കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാന്‍ കഴിവുണ്ടോയെന്ന കാര്യത്തില്‍ തെളിവ് നല്‍കാന്‍ പഠനത്തിന് സാധിച്ചിട്ടില്ല.

No comments