പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കുന്നതില്‍ വ്യക്തമായ നിലപാട് പറയാതെ ഗവര്‍ണ്ണര്‍
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കുന്നതില്‍ വ്യക്തമായ നിലപാട് പറയാതെ ഗവര്‍ണ്ണര്‍. അനുനയത്തിനായി രാജ്ഭവനിലെത്തിയ മന്ത്രിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നടപടികളിലെ അതൃപ്തി ഗവര്‍ണ്ണര്‍ അറിയിച്ചു. ഉടക്കിനില്‍ക്കുന്ന ഗവര്‍ണ്ണറെ തണുപ്പിക്കാന്‍ ക്രിസ്മസ് കേക്കുമായാണ് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അനുനയ ദൗത്യം.
ക്രിസ്‌മസിന്റെ ഭാഗമായുളള സന്ദര്‍ശനമായിരുന്നു ഗവര്‍ണറുമായി നടന്നതെന്നും സ്വാഭാവികമായും ഇപ്പോഴത്തെ വിവാദങ്ങളായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments