Breaking News

സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും ഉപാധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

 


തിരുവനന്തപുരം | സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും ഉപാധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.


രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വലിയ അട്ടിമറികള്‍ക്ക് സാധ്യതയില്ല. ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ ഡി എഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. രണ്ടിടത്ത് യു ഡി എഫും. വയനാട്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിഭക്ഷമില്ല. ഇരു മുന്നണിക്കും എട്ട് അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഇവിടെ നറുക്കെടുപ്പ് നടന്നേക്കും. ഏഴ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ സംവരണവുമാണ്.

No comments