Breaking News

യു.ഡി.എഫിന്‍റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ പ്രസ്​താവനക്ക്​ മറുപടിയുമായി വി.ടി.ബല്‍റാം എം.എല്‍.എ.

 


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്‍റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ പ്രസ്​താവനക്ക്​ മറുപടിയുമായി വി.ടി.ബല്‍റാം എം.എല്‍.എ. ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ എന്നാണ്​ ബല്‍റാം സമൂഹമാധ്യമത്തില്‍ കുറിച്ചത്​​.

'കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ'- ബല്‍റാം ഫേസ്​ബുക്കില്‍ കുറിച്ചു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണ്​ ഇപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

No comments