Breaking News

ജനുവരി ഒന്ന് മുതല്‍ സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം.

 


 ജനുവരി ഒന്ന് മുതല്‍ സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം. എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ തീരുമാനമായി. ഇതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കുമെന്നും യോഗം അറിയിച്ചു.


ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി സ്‌കൂള്‍തലത്തില്‍ പി.ടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. വെെറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച്‌ വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി.

No comments