Breaking News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പി.പി.ദിവ്യയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു


 കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പി.പി.ദിവ്യയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റായി ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. കല്ല്യാശ്ശേരി ഡിവിഷനില്‍ നിന്നുമാണ് ഇക്കുറി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന സിപിഎം നേതാവ് ഇ.വിജയനെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്‍്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി അം​ഗം, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അം​ഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി.പി.ദിവ്യ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

No comments