Breaking News

രണ്ടാം ഇന്നിങ്​സിലും ആസ്​ട്രേലിയന്‍ ബാറ്റിങ്​നിരയെ തകര്‍ച്ചയിലേക്ക്​ തള്ളിവിട്ട ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ബോക്​സിങ്​ ഡേ ടെസ്റ്റില്‍ വിജയം സ്വപ്​നം കാണുന്നു.

 


മെല്‍ബണ്‍: രണ്ടാം ഇന്നിങ്​സിലും ആസ്​ട്രേലിയന്‍ ബാറ്റിങ്​നിരയെ തകര്‍ച്ചയിലേക്ക്​ തള്ളിവിട്ട ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ബോക്​സിങ്​ ഡേ ടെസ്റ്റില്‍ വിജയം സ്വപ്​നം കാണുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കു​േമ്ബാള്‍ 131 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയിറങ്ങിയ ആസ്​ട്രേലിയ ആറിന്​ 133 റണ്‍സെന്ന നിലയിലാണ്​. വെറും രണ്ട്​ റണ്‍സിന്‍റെ ലീഡ്​ മാത്രമാണ്​ ആതിഥേയര്‍ക്കുള്ളത്​. കാമറൂണ്‍ ഗ്രീനും (17) പാറ്റ്​ കമ്മിന്‍സുമാണ് (15)​ ക്രീസില്‍.

അഡ്​ലെയ്​ഡില്‍ 36 റണ്‍സിന്​ പുറത്തായതിന്‍റെ ക്ഷീണം തീര്‍ത്ത ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍മാര്‍ മെല്‍ബണ്‍ ക്രിക്കറ്റ്​ ഗ്രൗണ്ടില്‍ 326 റണ്‍സ്​ സ്​കോര്‍ബോര്‍ഡില്‍ ചേര്‍ത്താണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​​.

No comments