Breaking News

കുറ്റസമ്മതത്തിനു ശേഷവും കൂസലില്ലാതെ കാരക്കോണം കൊലക്കേസ് പ്രതി അരുണ്‍.

 


തിരുവനന്തപുരം: കുറ്റസമ്മതത്തിനു ശേഷവും കൂസലില്ലാതെ കാരക്കോണം കൊലക്കേസ് പ്രതി അരുണ്‍. തനിക്ക് എത്ര വര്‍ഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ പൊലീസിനോട് ചോദിച്ചത്. 'സാറെ, എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക..15 ആണോ?' എന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ ചോദിച്ചത്.

ശാഖയെ പരിചയപ്പെട്ടത് തമാശയ്‌ക്കായിരുന്നു. പിന്നീട് ഇഷ്ടത്തിലായി, വിവാഹം കഴിച്ചു. വീട്ടുകാരുമായി അകന്നതോടെ വലിയ സാമ്ബത്തിക ബുദ്ധിമുട്ടിലായി. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ട് പോയെന്നും പിന്നീട് ശാഖയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അരുണ്‍ പറയുന്നു.

ശാഖയുമായുള്ള പ്രായവ്യത്യാസം എടുത്തുകാട്ടി അരുണിനെ സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു.

No comments