തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലേക്ക് നടന്ന ഒന്നാം ഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലേക്ക് നടന്ന ഒന്നാം ഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിപ്പിച്ചപ്പോള്‍ 72.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 76.67 ശതമാനം പേര്‍ ജില്ലയില്‍ വോട്ട് ചെയ്തു. തിരുവനന്തപുരത്താണ് കുറവ് പോളിംഗ്. 69.22 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം 73, പത്തനംതിട്ട 69.48, ഇടുക്കി 74.17 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.
കോവിഡ് ആശങ്കകള്‍ വോട്ടിംഗിന് തടസമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

No comments