ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.
ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അഭിഭാഷകന്‍ വഴി കോടതിക്ക് നല്‍കിയ കത്തിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്നും തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
തന്റെ രഹസ്യമൊഴി മാധ്യമങ്ങള്‍ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നു. ജയിലില്‍ തന്നെ കാണാനെത്തിയവര്‍ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായും അറിയിച്ചു.

No comments