Breaking News

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയില്‍

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയില്‍. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ജനുവരി ആദ്യവാരം കേരളത്തിലെത്തും.

കൊവിഡ് വ്യാപനമുളളതിനാല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് ജില്ലാ കളക്‌ടര്‍മാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചിരുന്നു. രണ്ടു ഘട്ടമാക്കിയാല്‍ സുഗമമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുമെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറിയും ഡി ജി പിയും അറിയിച്ചതെന്നും സൂചനയുണ്ട്.

No comments