Breaking News

പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മുസ്ലീംകള്‍ക്ക് കുത്തിവെയ്ക്കാമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍.


 പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മുസ്ലീംകള്‍ക്ക് കുത്തിവെയ്ക്കാമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍. മറ്റ് വഴികള്‍ ഒന്നും ഇല്ലെങ്കില്‍ പോര്‍ക്ക് ജെലാറ്റിന്‍ ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ മത വിധിയില്‍ പറയുന്നു.

പന്നിയുടെ കൊഴുപ്പ് ഔഷധമായാണ് ഉപയോഗിക്കുന്നത്. ഭക്ഷണമായിട്ട് അല്ല. എന്നാണ് യുഎഇ ഫത്‌വ കൗണ്‍സില്‍ പക്ഷം. കൊറോണ വൈറസില്‍ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോര്‍ക്ക് കൊഴുപ്പ് കലര്‍ന്ന വാക്‌സിന്‍. ഇസ്ലാമില്‍ പോര്‍ക്കിനുള്ള ഹറാം അതിനേക്കാള്‍ മുഖ്യവിഷയമല്ല.

No comments