Breaking News

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും

 


തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.

ആള്‍ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

No comments