Breaking News

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയെ പ്രശംസിച്ച്‌ വിരാട് കോഹ്‌ലി

 


മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയെ പ്രശംസിച്ച്‌ വിരാട് കോഹ്‌ലി. രഹാനെയുടെ സെഞ്ചുറി ഇന്നിങ്സ് മികച്ചതെന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തു.

ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങി. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്. ഈ സാഹചര്യത്തിലാണ് രഹാനെയെ പ്രശംസിച്ചുള്ള കോഹ്‌ലിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാകുന്നത്.


നായകനെന്ന നിലയില്‍ രഹാനെയുടെ പ്രകടനം വളരെ പ്രശംസനീയമെന്ന് മറ്റ് മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു.

No comments