പുതുവര്‍ഷം സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: പുതുവര്‍ഷം സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് നിര്‍ദേശം. കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം. ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കുകയുള്ളു.
രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മറ്റു നിര്‍ദേശങ്ങള്‍ ;
ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്ബോള്‍ സാനിറ്റൈസ് ചെയ്യണം.
300ല്‍ കൂടുതല്‍ കുട്ടികള്‍ 10, 12 ക്ലാസുകളിലുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ മാത്രം അനുവദിക്കുക.

No comments