Breaking News

'എന്‍റെ മക്കള്‍ ജീവിച്ച്‌ കാണിക്കണം, പപ്പ മരിക്കാന്‍ വേണ്ടി ചെയ്തതല്ല'.


 നെയ്യാറ്റിന്‍കര: ജീവിതം പലപ്പോഴും തിരിച്ചടികള്‍ നല്‍കുമ്ബോഴും രാജന്‍ മക്കളെ ചേര്‍ത്തുനിര്‍ത്തി പറയാറുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു, 'ജീവിതത്തില്‍ വിജയിച്ച്‌ കാണിക്കണം'. ആശുപത്രി കിടക്കയില്‍ മരണാസന്നനായി കഴിയുമ്ബോഴും മക്കളോട് രാജന്‍ പറഞ്ഞതും ഇതുതന്നെ, 'എന്‍റെ മക്കള്‍ ജീവിച്ച്‌ കാണിക്കണം, പപ്പ മരിക്കാന്‍ വേണ്ടി ചെയ്തതല്ല'.

ആത്മഹത്യ ജീവിതത്തില്‍ ഒന്നിനും പരിഹാരമല്ലെന്നും രാജന്‍ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും ഉപദേശിക്കാറുണ്ടായിരുന്നു. വിജയത്തിന് ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. അത്തരം സാഹചര്യങ്ങളില്‍ അതിനെ തരണം ചെയ്ത് ജീവിച്ച്‌ കാണിക്കണം. ആത്മഹത്യ ചെയ്യണമെന്ന് കരുതി പപ്പ ചെയ്തതല്ല ഇതെന്നും രാജന്‍ മക്കളോട് ആശുപത്രിയില്‍ വെച്ച്‌ പറഞ്ഞിരുന്നു.

No comments