ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണെന്നറിയിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍.
തിരുവനന്തപുരം: ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണെന്നറിയിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. മെഡിക്കല്‍ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. ഡിസംബര്‍ 21നായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 'ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കല്‍ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു'. -സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോവിഡ് ബാധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുമായി സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് സുധീരന്‍ ക്വാറന്‍റീനിലായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഇരുവരും പങ്കെടുത്തതിനാല്‍, താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

No comments