ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ്
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ്. നായകനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുത്തു. എന്നാല്‍ അപ്രതീക്ഷിത സിംഗിളിനായി ഓടുന്നതിനിടെ രഹാനെ റണ്‍ഔട്ട് ആകുകയായിരുന്നു.
ഇന്ത്യയുടെ ഇന്നിങ്‌സ് 100-ാം ഓവറില്‍ എത്തിനില്‍ക്കെയായിരുന്നു അത്. 49 റണ്‍സ് എന്ന നിലയിലാണ് ജഡേജയുടെ സ്‌കോര്‍. നതാന്‍ ലയോണ്‍ എറിഞ്ഞ പന്ത് ഷോര്‍ട്ട് കവറിലേക്ക് തട്ടിയ ജഡേജ സിംഗിളെടുക്കാനായി ഓടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ ശ്രമത്തിനിടയില്‍ രഹാനെ റണ്ണൗട്ടിന് ഇരയാകേണ്ടിവന്നു.

No comments