Breaking News

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍

 


തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തില്‍ 13,330 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരോ കേന്ദ്രത്തിലും 100 പേര്‍ക്ക് വീതമാകും വാക്‌സിന്‍ വിതരണം.

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

No comments