സംസ്ഥാനത്തു 133 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്തു 133 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യും. എറണാകുളത്ത് 12, തിരുവനന്തപുരത്തും കോഴിക്കോടും 11 , മറ്റു ജില്ലകളില്‍ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് വാക്സിന് വിതരണം ചെയ്യുക. കോവിഡ് വാക്സിന് വിതരണം തുടങ്ങുന്ന ഈ മാസം 16-നു 13,300 പേര്‍ക്കു സംസ്ഥാനത്തു വാക്സിന് നല്‍കും. നിലവില്‍ ഓരോ കേന്ദ്രത്തിലും നൂറു പേര്‍ക്കാണു വാക്സിന് വിതരണം ചെയ്യുക.
3,54,897 പേരാണ് വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന് നല്‍കുക.

No comments