ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍
വാഷിംഗ്ടണ്‍ ഡി സി : ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ഹോം ലാന്റ് സെക്യൂരിറ്റി ആന്റ് ഫെഡറല്‍ ഏജന്‍സി മാനേജ്മെന്റിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ജനുവരി 11 മുതല്‍ 24 വരെയാണ് ഈ ഉത്തരവിന് പ്രാബല്യം.
ബൈഡന്‍ അധികാരമേല്‍ക്കുന്ന ജനുവരി 28 ന് വ്യാപകമായ പ്രകടനങ്ങളും സംഘര്‍ഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിറക്കിയത്. ലോക്കല്‍ ഗവണ്‍മെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

No comments