നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,67,31,509 വോട്ടര്‍മാര്‍
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,67,31,509 വോട്ടര്‍മാര്‍. പുതുതായി 5,79,835 പേരെ ഉള്‍പ്പെടുത്തി. 18–-19 പ്രായത്തിലുള്ള കന്നിവോട്ടര്‍മാര്‍ 2,99,258. കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,56,413 പേരെ ഒഴിവാക്കി. പുതുക്കിയ പട്ടികയില്‍ 1,37,79,263 സ്ത്രീകളും 1,29,52,025 പുരുഷന്മാരും 221 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
ഏറ്റവും കൂടുതല്‍ വോട്ടര്‍ മലപ്പുറത്താണ്–-- 32,14,943. കുറവ് വയനാട്–-- 6,07,068. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരും മലപ്പുറത്താണ്–-- 16,07,004. കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ (57)വോട്ടര്‍മാരുള്ളത് തിരുവനന്തപുരത്താണ്.-- 80 വയസ്സിനു മുകളിലുള്ള 6,21,401 വോട്ടര്‍മാരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട- 1,33,005 പേരുമുണ്ട്.

No comments