Breaking News

ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം അംഗമായ ടി.നടരാജന്​ ജന്മനാട്​ നല്‍കിയ സ്വീകരണ വീഡിയോ പങ്കുവച്ച്‌​ വീരേന്ദര്‍ സേവാഗ്​.


ചെന്നൈ :  ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം അംഗമായ ടി.നടരാജന്​ ജന്മനാട്​ നല്‍കിയ സ്വീകരണ വീഡിയോ പങ്കുവച്ച്‌​ വീരേന്ദര്‍ സേവാഗ്​. ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബര അവസാനിച്ചതിനെത്തുടര്‍ന്നാണ്​ നടരാജന്‍ തിരികെ നാട്ടിലെത്തിയത്​. തമിഴ്​നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പമ്ബട്ടി ഗ്രാമത്തിലാണ്​ നടരാജന്‍ ജനിച്ചുവളര്‍ന്നത്​. അദ്ദേഹത്തിനെ രഥംപോലെ അലങ്കരിച്ച സ്വീകരണ വാഹനത്തില്‍ കയറ്റി വലിയ ജനക്കൂട്ടത്തിന്‍റെ അകമ്ബടിയോടെ കൊണ്ടുപോകുന്ന വീഡിയോയാണ്​ സേവാഗ്​ പങ്കുവച്ചത്​.

'ഇത് ഇന്ത്യയാണ്. ഇവിടെ ക്രിക്കറ്റ് ഒരു കളി മാത്രമല്ല അതിലും എത്രയോ വലുതാണ്​. സേലം ജില്ലയിലെ ചിന്നപ്പമ്ബട്ടി ഗ്രാമത്തില്‍ എത്തിയ നടരാജന് ലഭിച്ച ഗംഭീര സ്വീകരണമാണിത്​.' സെവാഗ്

No comments