സിഡ്നിയില്‍ ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ പിന്മാറാന്‍ അംപയര്‍മാര്‍ അനുമതി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇൗ താരം
ന്യൂഡല്‍ഹി: സിഡ്നിയില്‍ ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ പിന്മാറാന്‍ അംപയര്‍മാര്‍ അനുമതി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. മത്സരത്തിനിടെ വംശയീയാതിക്രമം നടന്നതിനിടെ തുടര്‍ന്നായിരുന്നു അംപയര്‍മാരുടെ അനുവാദം. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാന ഇത് നിരസിച്ചുവെന്നും സിറാജ് പറഞ്ഞു.
സിറാജിനും ജസ്പ്രീത് ബുംറക്കുമാണ് ആസ്ട്രേലിയയില്‍ വംശീയാതിക്രമം നേരിടേണ്ടി വന്നത്.സിറാജിനെ കുരങ്ങനെന്ന് ആസ്ട്രേലിയന്‍ കാണികള്‍ വിളിച്ചു. തുടര്‍ന്ന് സംഭവം അംപയര്‍മാരായ പോള്‍ റെഫിലിേന്റയും പോള്‍ വില്സേന്റയും ശ്രദ്ധയിപ്പെടുത്തി.

No comments