Breaking News

തവനൂര്‍ ലീഗിന് വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ്..!! മണ്ഡലം തിരിച്ച് പിടിക്കും..?? ജലീലിനെ വീഴ്ത്താന്‍ 2 പേരുകൾ..!!

 


മലപ്പുറം: മന്ത്രി കെടി ജലീലിന്റെ മണ്ഡലം പിടിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി മുസ്ലീം ലീഗ്. എന്നാല്‍ കൊടുക്കില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജലീലിനെ ഇത്തവണ പരാജയപ്പെടുത്തേണ്ടത് എന്തുകൊണ്ടും അത്യാവശ്യമായ കാര്യമാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. മുമ്പ് പികെ കുഞ്ഞാലിക്കുട്ടിയെയും പിന്നീട് കോണ്‍ഗ്രസക് നേതാക്കളെയും പരാജയപ്പെടുത്തിയ ജലീല്‍ അതിശക്തനായ നേതാവാണ് ഇപ്പോള്‍. അതുകൊണ്ട് തവനൂരില്‍ ഇത്തവണ മത്സരം കടുക്കും.


ലീഗിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ തവനൂരില്‍ മത്സരം ശക്തമാകും. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും പിന്നീട് 2016ലും ജലീലാണ് ഇവിടെ നിന്ന് ജയിച്ചത്. മൂന്നാം തവണയും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ജലീല്‍. എന്നാല്‍ ഈ ജയസാധ്യത ഇല്ലാതാക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. മുമ്പ് ലീഗ് കോട്ടയായിരുന്ന കുറ്റിപ്പുറത്തിന്റെ ചില ഭാഗങ്ങള്‍ അടങ്ങുന്ന മണ്ഡലമാണ് തവനൂര്‍.


2006ലെ കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കിയ ലീഗിന്റെ തീരുമാനം പിഴച്ചതോടെയാണ് ഈ മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്. ജലീല്‍-ലീഗ് ശത്രുതയും ഇതോടെ തുടങ്ങി. 8781 വോട്ടിനായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീലിന്റെ ജയം. പിന്നീട് തവനൂര്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം 2011ല്‍ കോണ്‍ഗ്രസിന്റെ വിവി പ്രകാശിനെ ജലീല്‍ വീഴ്ത്തി. 6854 വോട്ടിനായിരുന്നു ജയം. 2016ല്‍ ആ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്ന് 17064 വോട്ടുകളിലേക്ക് എത്തി. വീണ്ടും തോല്‍വി കോണ്‍ഗ്രസിനായിരുന്നു.


2006ല്‍ നേരിട്ട തിരിച്ചടിക്ക് ഇതുവരെ കണക്കുചോദിക്കാന്‍ ലീഗിന് സാധിച്ചിട്ടില്ല. ഇത്തവണ ജലീലിനെ വീഴ്ത്തി കണക്കുചോദിക്കാനാണ് ലീഗിന്റെ തീരുമാനം. തവനൂര്‍ സീറ്റ് വേണമെന്ന് പറയാന്‍ കാരണവും അതാണ്. സ്വര്‍ണക്കടത്ത് അടക്കം ആരോപണങ്ങള്‍ ഉന്നയിച്ച് ജലീലിനെ വീഴ്ത്താനാവുമെന്ന് ലീഗ് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആണെങ്കില്‍ ആ സാധ്യത ഇല്ലാതാവും. കോണ്‍ഗ്രസിനും ആ സീറ്റ് കിട്ടില്ലെന്നാണ് ലീഗ് വിലയിരുത്തല്‍.


ലീഗ് ഫിറോസ് കുന്നംപറമ്പിലിനെ ഇവിടെ മത്സരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതല്ലെങ്കില്‍ പ്രമുഖരെ തന്നെ രംഗത്തിറക്കുമെന്നാണ് സൂചന. പാര്‍ട്ടി പരിപാടികളില്‍ ഫിറോസ് ഇപ്പോഴും സാന്നിധ്യമാണ്. മുമ്പ് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഫിറോസ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് ഫിറോസ്. എന്നാല്‍ വിവാദങ്ങല്‍ തിരിച്ചടിയാവുമോ എന്ന ഭയം ലീഗിനുണ്ട്. എന്നാല്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കുന്ന കാര്യം ലീഗ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. പികെ ഫിറോസിന്റെ പേരും പരിഗണനയിലുണ്ട്.


ലീഗിന് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാരം അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനും അതിന് താല്‍പര്യമില്ല. കഴിഞ്ഞ തവണ നിലമ്പൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്തിന് കോണ്‍ഗ്രസ് തവനൂരില്‍ മത്സരിപ്പിച്ചേക്കും. നിലമ്പൂരില്‍ തോറ്റെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വ്യക്തിപ്രഭാവം മങ്ങിയിട്ടില്ല എന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ ഒരു തവണ കൂടി അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ശ്രമം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിയാസ് മുക്കോളിയുടെ പേരും പരിഗണനയിലുണ്ട്. ഷൗക്കത്ത് നിലമ്പൂരില്‍ തന്നെ മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നത്.


ജലീല്‍ അധ്യാപനത്തിലേക്ക് മാറുമെന്ന് സൂചനകളുണ്ട്. എന്നാല്‍ സിപിഎം ഇതിനോട് യോജിക്കുന്നില്ല. ജലീലിനെ മണ്ഡലത്തില്‍ നിന്ന് മാറ്റിയാല്‍ എന്നെന്നേക്കുമായി മണ്ഡലം കൈവിടാനുള്ള സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുകൂല പ്രതികരണമാണ് ഉണ്ടായത്. അതുകൊണ്ട് ശക്തനായ എതിരാളിയില്ലെങ്കില്‍ മികച്ച വിജയം തന്നെ നേടുമെന്നാണ് വിലയിരുത്തല്‍. തവനൂര്‍ മണ്ഡലം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷം പിടിച്ചത്.

No comments