Breaking News

ആവേശം വാനോളം നിറഞ്ഞ ബെംഗളൂരു ഒഡിഷ പോരാട്ടം സമനിലയില്‍ കലാശിച്ചു

 


ഫത്തോര്‍ഡ: ആവേശം വാനോളം നിറഞ്ഞ ബെംഗളൂരു ഒഡിഷ പോരാട്ടം സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാന നിമിഷം വരെ ഇരു ടീമുകളും വാശിയേറിയ പ്രകടനമാണ് കാഴ്ചവെച്ചത്.


എട്ടാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ നേടിയ ഗോളിന് 82-ാം മിനിറ്റില്‍ എറിക് പാര്‍ത്താലുവിലൂടെ ബെംഗളൂരു പകരം വീട്ടുകയായിരുന്നു.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒഡിഷ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ബെംഗളൂരു മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു.


രണ്ടാം പകുതിയിലും നിരവധി തവണ ആര്‍ഷ്ദീപ് ഒഡിഷയുടെ രക്ഷയ്‌ക്കെത്തി. 48, 52, 75 മിനിറ്റുകളിലും ആര്‍ഷ്ദീപിന്റെ രക്ഷപ്പെടുത്തല്‍ ഒഡിഷയ്ക്ക് തുണയായി.


നിര്‍ഭാഗ്യം കൊണ്ട് ബെംഗളൂരുവിന്റെ നാലിലേറെ അവസരങ്ങള്‍ ഗോളാകാതെ പോയി.

No comments