മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടാന്‍ പ്രധാന കാരണമായത് നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കല്‍പ്പറ്റ: മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടാന്‍ പ്രധാന കാരണമായത് നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലാണ് ചവിട്ടേറ്റതെന്നാണ് പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ശരീരത്തില്‍ നിരവധി ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഷഹാനയുടെ നെഞ്ചിലേറ്റ ചവിട്ടാണ് മരണത്തിന് ഇടയാക്കിയത്. തലയുടെ പിന്‍ഭാഗത്തും കാല്‍പത്തിയിലും കാല്‍മുട്ടിലും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. ഷഹാനയുടെ ശരീരത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും കണ്ടിരുന്നില്ല.

No comments