Breaking News

വ്യാജ വാർത്ത.

 


ന്യൂഡല്‍ഹി: രാജ്യത്ത് പഴയ നൂറി​െന്‍റയും പത്തി​െന്‍റയും അഞ്ചി​െന്‍റയും നോട്ടുകള്‍ പിന്‍വലിച്ചേക്കാമെന്ന്​ ഒരു റിസര്‍വ്​ ബാങ്ക്​ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്​ പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വ്യാജ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍​ പ്രചരിക്കുന്നത്​. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വരാതിരുന്നിട്ടും പലരും വാര്‍ത്ത കണ്ട്​ പരിഭ്രാന്തരാവുകയായിരുന്നു.

ഒരു ഹിന്ദി പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 100, 10, 5 എന്നീ നോട്ടുകള്‍ ഇൗ വര്‍ഷം മാര്‍ച്ച്‌​ - ഏപ്രില്‍ മാസങ്ങളില്‍ നിരോധിക്കുമെന്നാണ്​ നല്‍കിയത്​. ആ റിപ്പോര്‍ട്ടി​െന്‍റ ചിത്രങ്ങളാണ്​ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്​.

No comments