Breaking News

ഐ എസ് എല്ലില്‍ ഇന്ന് നടന്ന ജംഷെദ്പുര്‍ - ഹൈദരാബാദ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു

 


മുര്‍ഗാവ്: ഐ എസ് എല്ലില്‍ ഇന്ന് നടന്ന ജംഷെദ്പുര്‍ - ഹൈദരാബാദ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഹൈദരാബാദ് ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ടീമിന് തിരിച്ചടിയാവുകയായിരുന്നു. ഹൈദരാബാദ് തന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ചു നിന്നത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം അവര്‍ക്കായിരുന്നു.

ജംഷെദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്റെകാര്യക്ഷമമായ ഇടപെടലുകളാണ് ആദ്യ പകുതിയില്‍ ടീമിനെ രക്ഷിച്ചത്.എന്നാല്‍ രണ്ടാം പകുതി യില്‍ കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും സൃഷ്ടിക്കാനായില്ല. കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിനില്‍ക്കേ ഇരു ടീമുകളും മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല

No comments