Breaking News

അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ ഗ്രാന്റ് പ്രൈസ് നേടിയിരിക്കുകയാണ് മലയാളിയായ അബ്ദുസലാം എന്‍ വി

 


അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ ഗ്രാന്റ് പ്രൈസ് നേടിയിരിക്കുകയാണ് മലയാളിയായ അബ്ദുസലാം എന്‍ വി. ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ വിജയിയായ വിവരം അബ്ഗുസലാമിനെ അറിയിക്കാന്‍ അധികൃതര്‍ വിളിച്ചിരുന്നെങ്കിലും ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് അബ്ദു സലാമിനെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് അധികൃതര്‍ രംഗത്തു വന്നിരുന്നു.

ഒടുവില്‍ അബ്ദുസലാം തന്നെ വിവരമറിഞ്ഞ് അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. രണ്ട് കോടി ദിര്‍ഹം (ഏതാണ്ട് 40 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസായി ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 29ന് അബ്ദുസലാം ഓണ്‍ലൈനായി പര്‍ച്ചെയ്സ് ചെയ്ത 323601 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.

No comments